കേരളം

മുന്നറിയിപ്പുമായി ഡിജിപി: ജനങ്ങളോടു മോശമായി പെരുമാറുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ. ഇക്കാര്യം പരിശോധിക്കാന്‍ ഉന്നത തല യോഗം വിളിക്കുമെന്ന് ബെഹ്‌റ അറിയിച്ചു.

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് മോശമായി പെരുമാറിയ നിരവധി സംഭവങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. വാഹന പരിശോധനയ്ക്കിടെ പിടിയിലായ യുവാക്കള്‍ക്കു നേരെ ഉദ്യോഗസ്ഥന്‍ തെറിയഭിഷേകം നടത്തുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പൊലീസുകാരുടെ സമാനമായ പെരുമാറ്റത്തിന്റെ റിപ്പോര്‍ട്ടുകള്‍ പലയിടങ്ങളില്‍നിന്നും പുറത്തുവന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് മേധാവി നിലപാടു വ്യക്തമാക്കിയത്.

ജനങ്ങളോടു മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൊലീസുകാരുടെ ഭാഗത്തുനിന്ന് സമീപ ദിവസങ്ങളിലുണ്ടായ പെരുമാറ്റം ദൗര്‍ഭാഗ്യകരമാണ്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. ഇക്കാര്യം ആലോചിക്കാന്‍ ഉന്നത തല യോഗം വിളിച്ചുചേര്‍ക്കും. വാഹന പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ അപാകത പരിശോധിക്കുമെന്ന് ഡിജിപി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്