കേരളം

അഭയക്കേസ്:  വിചാരണയ്ക്ക് തടസമില്ലെന്ന് ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിസ്​റ്റർ അഭയ കേസിൽ വിചാരണക്ക്​ സ്​റ്റേ അനുവദിക്കാനാവില്ലെന്ന്​ ഹൈകോടതി. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കോടതി തളളി.കേസിൽ കുറ്റവിമുക്​തരാക്കണം എന്നാവശ്യപ്പെട്ട്​  ഒന്നാം പ്രതി ഫാദർ. തോമസ്​ ​കോട്ടൂരും മൂന്നാം പ്രതി സിസ്​റ്റർ സെഫി എന്നിവർ ​നൽകിയ വിടുതൽ ഹരജിയിലാണ്​ വിചാരണ സ്​റ്റേ ചെയ്യണമെന്ന്​ ആവശ്യപ്പെട്ടത്​. 

എന്നാൽ ഹരജിയിൽ അടുത്ത മാസം ഒമ്പതിന്​ വിശദമായ വാദം കേൾക്കുമെന്നും നിലവിലെ സാഹചര്യത്തിൽ വിചാരണ സ്​റ്റേ ചെയ്യാനാവില്ലെന്നും ഹൈകോടതി വ്യക്​തമാക്കി.നേരത്തെ സമാന ആവശ്യത്തിൽ തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ പ്രതികൾ വിടുതൽ ഹരജി നല്കിയെങ്കിലും തള്ളിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇരുവരും വിടുതൽ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും