കേരളം

രാത്രി ഡാമിന് സമീപമിരുന്ന് സംസാരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മീങ്കര ഡാമിന് സമീപം രാത്രി സംസാരിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് പീഡനശ്രമവും രപിടിച്ചുപറിയും നടന്നത്. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത്. 

തിങ്കളാഴ്ച രാത്രി 9.45നാണ് സംഭവം. മീങ്കര ഡാമിന് സമീപമിരുന്ന് സംസാരിക്കുകയായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും. ഇതുവഴി ബൈക്കിലെത്തിയ മൂന്നുപേര്‍ പ്രകോപനമില്ലാതെ ഇവരെ ആക്രമിച്ചു. ആണ്‍കുട്ടിയെ വടികൊണ്ട് മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയേയും ആക്രമിച്ചു. ഇരുവരുടേയും വിലകൂടിയ മൊബൈല്‍ ഫോണുകളും ആണ്‍കുട്ടിയുടെ 500രൂപയും തട്ടിപ്പറിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ ഇരുവരും ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. പേപ്പര്‍ മില്‍ റോഡിലേക്ക് പോയ ഇവരെ അക്രമികള്‍ പിന്തുടര്‍ന്നെങ്കിലും റോഡരികിലെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനിടെ ഇരുവരും ബൈക്കില്‍ നിന്ന് വീഴുകയും ചെയ്തു. വീട്ടുകാര്‍ അറിയച്ചതിനെത്തുടര്‍ന്നാണ് പൊലീസ് എത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ ആണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ആക്രമിച്ചവരില്‍ രണ്ടുപേര്‍ ഹെഡ്‌ലൈറ്റ് ധരിച്ചിരുന്നതായി വിദ്യാര്‍ത്ഥികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കണ്ടാലറിയുന്ന മൂന്നുപേര്‍ക്കെതിരെ പിടിച്ചുപറി, പീഡനശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു