കേരളം

കൊച്ചിയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ അമ്മയും മകളും പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി നഗരമധ്യത്തിലെ വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിന് മുന്‍ അധ്യാപികയും മകളും പൊലീസ് പിടിയില്‍. വീട്ടുടമ മേരി ആനിനെ പൊലീസ് അറസ്റ്റ്‌ചെയ്തു. കലൂര്‍ ആര്‍കെ നഗറിലുള്ള വട്ടേക്കുന്ന് ലൈനിലുള്ള വിട്ടിലായിരുന്നു കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത്. കഞ്ചാവ് ചെടികള്‍ക്ക് ഒരാള്‍ പൊക്കമുണ്ടെന്നും പൊലീസ് പറയുന്നു

കഞ്ചാവ് ചെടികള്‍ വീട്ടില്‍ വളര്‍ത്തുന്നുവെന്ന് പൊലീസിന് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിലാണ് വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത് കണ്ടെത്തിയത്. വീട്ടില്‍ പ്രായമായ അമ്മയും മകളുമാണ് ഉണ്ടായിരുന്നത്. എ്ന്നാല്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നതിനെ കുറിച്ച് അമ്മയ്ക്ക ഒരു വിവരവും അറിയില്ലെന്ന് പൊലീസ് പറയുന്നു. 

ഇവര്‍ക്ക് എങ്ങനെയാണ് കഞ്ചാവ് ചെടികള്‍ കിട്ടിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. യുവതിക്ക് കഞ്ചാവ് മാഫിയയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും നേരത്തെയും ഇത്തരത്തില്‍ ചെടികള്‍ വളര്‍ത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്. കേസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് പറയാന്‍ തയ്യാറായിട്ടില്ല. എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.  ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിച്ചിരുന്നതായി  പൊലീസ് പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത