കേരളം

ഏപ്രില്‍ ഒന്നു മുതല്‍ മദ്യത്തിന് വിലകൂടുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബജറ്റിലെ പുതുക്കിയ നികുതി നിര്‍ദേശങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഭൂമിയുടെ ന്യായവില 10% വര്‍ധിക്കുമെന്നതാണ് ഇതില്‍ പ്രധാനം. മദ്യത്തിനും ഏപ്രില്‍ ഒന്നു മുതല്‍ വില കൂടും. 400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പന നികുതി 200 ശതമാനമാകും. നിലവില്‍ ഇതു 125 ശതമാനമാണ്. 400 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 210 ശതമാനമാകും. നിലവില്‍ 135 ശതമാനമാണ്. സംസ്ഥാനത്തെ മദ്യവില്‍പ്പനക്കു മുകളില്‍ ചുമത്തിയിരുന്ന വിവിധ സെസ്സുകളും സര്‍ചാര്‍കളും ഏകീകരിക്കുന്നതിന്റ ഭാഗമായാണ് വില വര്‍ദ്ധന. 

ബിയറിന്റെ നികുതി 70 ശതമാനത്തില്‍നിന്ന് നൂറു ശതമാനമായി ഉയരും. വിവിധ ബ്രാന്‍ഡുകള്‍ക്ക് ഇരുപതു രൂപവരെ വില വര്‍ധിക്കുമെന്ന് ബവ്‌റിജസ് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. വിദേശ നിര്‍മിത വിദേശ മദ്യവില്‍പനയ്ക്കും ഏപ്രില്‍ ഒന്നു മുതല്‍ 'രേഖകളില്‍' അനുമതി ലഭിക്കും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ വിദേശ നിര്‍മിത വിദേശ മദ്യം ബവ്‌റിജസ് ഔട്ട്‌ലറ്റുകളിലെത്താന്‍ മാസങ്ങളെടുക്കും.

വിദേശ നിര്‍മിത മദ്യത്തിന് ഇപ്പോള്‍ 150 ശതമാനമാണ് കസ്റ്റംസ് ഡ്യൂട്ടി. ഇതിനു മുകളില്‍ നികുതി ഏര്‍പ്പെടുത്തിയാല്‍ മദ്യത്തിനു വലിയതോതില്‍ വില കൂടും. ഇക്കാരണത്താല്‍ താരതമ്യേന കുറഞ്ഞ നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശ നിര്‍മിത മദ്യത്തിന്റെ വില്‍പ്പന നികുതി 78%. വിദേശ നിര്‍മിത വൈനിന്റെ നികുതി 25%. വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പനയെ ബാധിക്കാതിരിക്കാന്‍ അടിസ്ഥാന വില ഇറക്കുമതി തീരുവ ഇല്ലാതെ കെയ്‌സ് ഒന്നിന് 6,000 രൂപയും വൈനിന് 3,000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം