കേരളം

സബ് രജിസ്ട്രാര്‍ ഓഫീസില്‍ ബെഞ്ച് ഒടിഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കാടാച്ചിറ:  കണ്ണൂര്‍ കാടാച്ചിറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇരുന്ന മരബെഞ്ച് തകര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. കാപ്പാട് സി.പി. സ്‌റ്റോറിന് സമീപത്തെ മണലില്‍ ഹൗസില്‍ വത്സരാജനാ(55)ണ് മരിച്ചത്. കുടുംബസ്വത്തിന്റെ ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയപ്പോഴാണ് ദാരുണ സംഭവം.നട്ടെല്ല് തകര്‍ന്ന വത്സരാജന്‍ മംഗളൂരു കെ.എം.സി. ആസ്പത്രിയിലാണ് ചികിത്സ തേടിയത്.

രജിസ്‌ട്രേഷനാവശ്യമായ രേഖകള്‍ നല്‍കിയശേഷം, രജിസ്ട്രാര്‍ ഓഫീസിലെത്തുന്നവര്‍ക്കുള്ള ഇരിപ്പിടത്തില്‍ ഇരുന്നതാണ് വത്സരാജന്‍. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. കാലപ്പഴക്കമുള്ള ഒരു മരബെഞ്ചാണ് ഇവിടെയുണ്ടായിരുന്നത്. ഇരുന്നയുടനെ ബെഞ്ച് തകര്‍ന്ന് ഇദ്ദേഹം മുറ്റത്തേക്കു വീണു. ഉടനെ കണ്ണൂരിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും നട്ടെല്ലിന് ക്ഷതമുണ്ടെന്നും അടിയന്തരമായി വിദഗ്ധചികിത്സ നല്‍കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. നാഡികളും തകര്‍ന്നിട്ടുണ്ടായിരുന്നു. ഇതോടെയാണ് മംഗളൂരുവിലേക്കു കൊണ്ടുപോയത്. തയ്യല്‍ത്തൊഴിലാളിയാണ് ഇദ്ദേഹം. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്