കേരളം

ചെങ്ങന്നൂരില്‍ ആര്‍എസ്എസുകാര്‍ വോട്ടു ചെയ്താലും സ്വീകരിക്കും;കോടിയേരിയെ തളളി കാനം

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് വോട്ട് വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസുകാര്‍ വോട്ടു ചെയ്താലും സ്വീകരിക്കും. ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക എന്നും കാനം ചോദിച്ചു. ഇതിന് പുറമേ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ വോട്ട് സ്വീകരിക്കുമെന്ന കോടിയേരിയുടെ നിലപാടിനെയും കാനം എതിര്‍ത്തു. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണയില്ലാതെയാണ് മണ്ഡലത്തില്‍ ജയിച്ചതെന്നും കാനം ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് മാണിവിഭാഗത്തിന്റെയും ബിഡിജെഎസിന്റെയും വോട്ട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആര്‍എസ്എസിന്റെ വോട്ട് മാത്രമാണ് വേണ്ടെന്ന നിലപാടുളളതെന്നും കോടിയേരി വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ വാദങ്ങള്‍ തളളി കാനം രംഗത്തെത്തിയത്.

ആര്‍എസ്എസ് ഒഴികെ ആരുടെയും വോട്ട് സ്വീകരിക്കുക എന്നതാണ് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടെന്ന് കോടിയേരി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം ഇപ്പോള്‍ യുഡിഎഫിന് ഒപ്പമില്ല. എസ്എന്‍ഡിപിയുമായും എന്‍എസ്എസുമായും സൗഹൃദപരമായ ബന്ധമാണുളളത്.
എന്നാല്‍ വെളളാപ്പളളിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. ബിഡിജെഎസിന്റെ നിസഹകരണം ബിജെപിയെ ദുര്‍ബലമാക്കുമെന്നും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്