കേരളം

കൊച്ചി മേയറെ പ്രതിപക്ഷം പൂട്ടിയിട്ടു;  കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കൊച്ചി നഗരസഭയില്‍ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ഭരണ,പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും. മേയര്‍ സൗമിനി ജയിനെ പ്രതിപക്ഷാഗംങ്ങള്‍ പൂട്ടിയിട്ടു. റോ റോ വിഷയത്തില്‍ മാപ്പ് പറയാതെ പുറത്തുപോകാന്‍ അനുവദിക്കില്ല എന്നാണ് പ്രതിപക്ഷത്തിന്റെ നലിപാട്.

പൊലീസെത്തിയാണ് മേയറെ മോചിപ്പിച്ചത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സൗമിനി ജെയിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഫോര്‍ട്ട് കൊച്ചി-വൈപ്പിന്‍ റോ-റോ ജങ്കാര്‍ സര്‍വീസിന് ലൈസന്‍സ് ലഭിക്കും മുമ്പ് നഗരസഭ സര്‍വീസ് നടത്തിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയും കോര്‍പ്പറേഷന്‍ മേയറും എംപിയും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ ആദ്യയാത്ര നടത്തിയാണ് റോറോ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. വിദഗ്ധ പരിശോധന നടത്തി ലൈസന്‍സ് ലഭിക്കാത്ത ജങ്കാര്‍ സര്‍വീസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കയറ്റിയത് ഗുരുതര സുരക്ഷാ പിഴവായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും