കേരളം

ചൂഷണരഹിത വ്യവസ്ഥിതി നിലവില്‍ വരുമ്പോഴും മാര്‍ക്‌സ് പ്രസക്തനായിത്തന്നെ തുടരും: പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്


കാറല്‍ മാര്‍ക്‌സിന്റെ 200ാം ജന്‍മദിന വാര്‍ഷികത്തില്‍ അനുസ്മരണ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.തൊഴിലാളിയുടെ അധ്വാനശേഷിയെ ചൂഷണം ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്‌സിന് പ്രസക്തിയുണ്ടാകുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

മാര്‍ക്‌സിന്റെ ജനനത്തിന്റെ 200ാം വാര്‍ഷികം ആണ് ഇന്ന്. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ മാര്‍ക്‌സിന്റെ പ്രസക്തി വര്‍ധിച്ചുവരുന്നതായാണ് നാം കാണുന്നത്.

അധ്വാനിക്കുന്ന മനുഷ്യര്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും ആ ചൂഷണത്തിന്റെ നെറുകയിലാണ് മുതലാളിത്തം നിലനില്‍ക്കുന്നതെന്നുമാണ് 'മൂലധന'ത്തില്‍ മാര്‍ക്‌സ് പറഞ്ഞത്. തൊഴിലാളിയുടെ അധ്വാനശേഷിയെ ചൂഷണം ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്‌സിന് പ്രസക്തിയുണ്ടാകും.

ചൂഷണരഹിതമായ ഒരു വ്യവസ്ഥിതി നിലവില്‍ വരുമ്പോഴും മാര്‍ക്‌സ് പ്രസക്തനായിത്തന്നെ തുടരും. മാര്‍ക്‌സിന്റെ പ്രവചനം സാക്ഷാല്‍ക്കരിച്ചു എന്ന നിലയ്ക്കായിരിക്കും അന്ന് അദ്ദേഹത്തിന്റെ പ്രസക്തി-അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്