കേരളം

കേന്ദ്രമന്ത്രിയുടെ അകമ്പടി വാഹനത്തിൽ സ്വകാര്യവാഹനം മൂന്നു തവണ ഇടിച്ചു ; കാറും ഡ്രൈവറും കസ്റ്റഡിയിൽ

സമകാലിക മലയാളം ഡെസ്ക്

പന്തളം : കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറുടെ വാഹനവ്യൂഹത്തിലേക്കു സ്വകാര്യ വാഹനം പാഞ്ഞുകയറി. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങുകയായിരുന്നു മന്ത്രി. പന്തളത്തിനും കുളനടക്കും ഇടയിലാണ് സംഭവം. മന്ത്രിയുടെ വാഹന വ്യൂഹത്തെ കുളനടയിൽ വച്ച് മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം.

ജാവദേക്കറിന്റെ വാഹനത്തെ മറികടന്ന സ്വകാര്യ വാഹനം, പൈലറ്റ് വാഹനത്തെ മൂന്ന് തവണ ഇടിച്ചതായാണ് റിപ്പോർട്ട്. ആർക്കും പരിക്കില്ല. ഇടിച്ച കാറും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചെരിക്കൽ ചെറുമല  പാലനിൽക്കുന്നതിൽ വടക്കേതിൽ ലെനിൻ മുരളിയാണ് കാർ ഓടിച്ചിരുന്നത്. സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം