കേരളം

കണ്ണൂരില്‍ നാളെ സമാധാന ചര്‍ച്ച; സിപിഎം-ബിജെപി പ്രതിനിധികള്‍ പങ്കെടുക്കും

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മാഹി ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ നാളെ സിപിഎം-ബിജെപി ഉഭയകക്ഷി ചര്‍ച്ച. ജില്ലാ കളക്ടറാണ് യോഗം വിളിച്ചത്. ഇരുപാര്‍ട്ടികളും യോഗത്തില്‍ സംബന്ധിക്കും. വൈകിട്ട് ആറു മണിക്ക് കണ്ണൂര്‍ കളക്ടറേറ്റിലാണ് ചര്‍ച്ച.

തിങ്കളാഴ്ച രാത്രിയാണ് പള്ളൂരില്‍ രണ്ടു കൊലപാതകങ്ങളും നടന്നത്. സി.പി.എം. നേതാവും  മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു(47), ഓട്ടോറിക്ഷാ െ്രെഡവറും ആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായ ന്യൂമാഹി പെരിങ്ങാടി പറമ്പത്ത് വീട്ടില്‍ യു.സി. ഷമേജ് (36) എന്നിവരാണ് മരിച്ചത്.
 

ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. കൊലപാതകത്തിന് പിന്നാലെ മാഹിയിലും പരിസരപ്രദേശങ്ങളിലെയും അക്രമം കലാപത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയത്. 

രണ്ടു കേസുകളിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംശയിക്കുന്ന ആളുകളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികള്‍ മറ്റു ജില്ലകളിലേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ കടന്നിരിക്കാമെന്നു പോലീസ് സംശയിക്കുന്നു. ഷമേജ് വധക്കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അന്വേഷണം നടക്കുന്നതോടൊപ്പം കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സമാധാന ചര്‍ച്ച.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി