കേരളം

ഭാര്യയുമായി വഴക്കിട്ട യുവാവ് പിഞ്ചു കുഞ്ഞിനെ കിണറ്റിലേക്കു വലിച്ചെറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഹരിപ്പാട്: ഭാര്യയുമായുള്ള വഴക്കിനിടെ യുവാവ് 11 മാസമായ കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. കിണറിനുചുറ്റും വലയിട്ടിരുന്നതിനാല്‍ കിണറ്റില്‍ വീഴാതെ കുഞ്ഞ് വലയില്‍ കുടുങ്ങികിടന്നു. ഇന്നലെ രാവിലെയാണ് സംഭവം. 

വിവാഹമോചനത്തെകുറിച്ച് സംസാരിക്കാന്‍ ഭാര്യാവീട്ടിലെത്തിയ യുവാവ് ഭാര്യയെ മര്‍ദ്ദിക്കുകയും കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിയുകയുമായിരുന്നു. ഭര്‍ത്താവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍കാരണം മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. വിദേശത്ത് ജോലിചെയ്തിരുന്ന യുവാവ് നാട്ടിലെത്തിയപ്പോഴാണ് വിവാഹമോചനത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍ രാമപുരത്തുള്ള ഭാര്യാവീട്ടില്‍ എത്തിയത്. 

വീട്ടില്‍വച്ച് വഴക്കുണ്ടായതിനെതുടര്‍ന്ന് തന്റെ കൈയ്യിലിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി കിണറ്റിലേക്ക് എറിയുകയായിരുന്നെന്ന് യുവതി പൊലീസിനു മൊഴി നല്‍കി. യുവതിയുടെ പരാതിയില്‍ കരീലക്കുളങ്ങര പൊലീസ്
യുവാവിനെ കസ്റ്റഡിയിലെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം