കേരളം

മാഹിയിലെ ഇരട്ടക്കൊലപാതകം: ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാഹിയിലെ ഇരട്ടകൊലപാതകത്തില്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി. കൊലപാതകങ്ങൡ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലെ ആശങ്ക വ്യക്തമാക്കി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി ഇന്ന കത്തയച്ചിരുന്നു

മാഹിയില്‍ കഴിഞ്ഞ ദിവസം സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. സിപിഎം പ്രവര്‍ത്തകന്‍ കണ്ണിപ്പൊയില്‍ ബാബു മരിച്ചതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടത്. രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മാഹിയിലു പരിസരപ്രദേശങ്ങളിലും വ്യാപകമായ അക്രമം അരങ്ങേറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ എന്ത് നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് എത്രയും വേഗം വ്യക്തമാക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. മാഹിയിലും പരിസരപ്രദേശങ്ങളിലും ്അക്രമപരമ്പരകള്‍ അരങ്ങേറുന്നതില്‍ ഉത്കണ്ഠയുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി

അതേസമയം മാഹിയിലെ കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് പുതുച്ചേരി ഡി.ജി.പി സുനില്‍ കുമാര്‍ ഗൗതം പറഞ്ഞു. സീനിയര്‍ പോലീസ് സൂപ്രണ്ട് അപൂര്‍വ്വ ഗുപ്തയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. മാഹി മേഖലയിലെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും ഇല്ലാതാക്കും. കൊലപാതകങ്ങളെ തുടര്‍ന്ന് കേരള പോലിസിന്റെ ഭാഗത്ത് നിന്ന് പുതുച്ചേരി പോലീസിന് മികച്ച സഹകരണമാണ് ലഭിച്ചത്. മാഹി മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതിനായി കേരള പോലീസുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ഡി.ജി.പി സുനില്‍ കുമാര്‍ ഗൗതം പള്ളുരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു