കേരളം

സജി ചെറിയാന്‍ അടുത്ത ആഭ്യന്തരമന്ത്രി ; സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ പ്രചാരണം കൊഴുക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : സജി ചെറിയാന്‍ അടുത്ത ആഭ്യന്തരമന്ത്രിയാകുമെന്ന് സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ പ്രചാരണം കൊഴുക്കുന്നു. പ്രിയപ്പെട്ട ചെങ്ങന്നൂര്‍ നിവാസികളേ, സുവര്‍ണ്ണാവസരം പാഴാക്കരുത് എന്ന അഭ്യര്‍ത്ഥനയോടെയാണ് പോസ്റ്റിന് തുടക്കം. സഖാവ് സജി ചെറിയാന്‍ വിജയിച്ചാല്‍ കിട്ടുന്നത് ഒരു ആഭ്യന്തരമന്ത്രിയെ ആണ്. 18 ഓളം വകുപ്പുകള്‍ സ്വന്തമായി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യാന്‍ ഉള്ള സമയക്കുറവ് കാരണം ഏറെ ശ്രദ്ധ പതിപ്പിക്കേണ്ട ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ വേണ്ട സമയം കിട്ടുന്നില്ല എന്ന കാര്യം നിങ്ങള്‍ക്കും അറിവുള്ളതല്ലേ. 

സ്ഥാനാര്‍ഥി നിര്‍ണ്ണയ സമയത്ത് ഒരു സാദാ MLA ആയി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യം ഇല്ല എന്നും,  ജില്ലാ സെക്രട്ടറി എന്ന നിലയില്‍ ഉള്ള പ്രവര്‍ത്തനം നല്ല നിലയില്‍ കൊണ്ടുപോകാനാണ് താല്‍പ്പര്യമെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. സഖാവിന്റെ ആ വാക്കുകള്‍ സഖാവ് പിണറായിയില്‍ വളരെ മതിപ്പ് ഉളവാക്കി. സഖാവ് ആഭ്യന്തരം തന്നെ അങ്ങ് ഏല്‍പ്പിക്കുക ആണെന്ന് തോളില്‍ തട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആണ് സഖാവ് സജി ചെറിയാന്‍ ഇലക്ഷനില്‍ മത്സരിക്കാം എന്ന് തന്നെ തീരുമാനം എടുത്തത്.

പ്രിയപ്പെട്ടവരേ സഖാവ് സജി ചെറിയാന്‍ വിജയിച്ചു വരിക ആണെങ്കില്‍ നിങ്ങള്‍ക്ക് കിട്ടുന്നത് ഒരു സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയെ ആണെന്ന കാര്യം വിസ്മരിക്കരുത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്