കേരളം

സിഎംപി സിപിഎമ്മിലേക്ക് ; ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ചര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : സിപിഎമ്മില്‍ ലയിക്കാന്‍ സിഎംപിയുടെ നീക്കം. ലയനം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ സിഎംപി പാര്‍ട്ടി കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്. 

പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച റിപ്പോര്‍ട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണവും ലയനവും വേണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മുമായി അടുത്തബന്ധം പുലര്‍ത്തുന്നതില്‍ അവരുമായി ലയിക്കാനാണ് നിര്‍ദേശം. സിഎംപി ജനറല്‍ സെക്രട്ടറിയായി എംകെ കണ്ണനെയും പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരുന്നു. 

പാര്‍ട്ടിക്ക് പൊളിറ്റ് ബ്യൂറോയ്ക്ക് പകരം സെക്രട്ടേറിയറ്റ് മതിയെന്ന ഭരണഘടനാ ഭേദഗതി സമ്മേളനം അംഗീകരിച്ചു. ഇനി ഒരു ജനറല്‍ സെക്രട്ടറിയും ഒരു സെക്രട്ടറിയുമേ ഉണ്ടാകൂ. എംഎച്ച് ഷാരിയറാണ് സെക്രട്ടറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി