കേരളം

വരാപ്പുഴ കസ്റ്റഡി മരണം: പൊലീസിന് നാണക്കേടായി കൈക്കൂലി ആരോപണവും, 25000 രൂപ വാങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ചതിന്റെ നാണക്കേട് വിട്ടുമാറുന്നതിന് മുന്‍പ് പൊലീസിനെതിരെ കൈക്കൂലി ആരോപണവും. ശ്രീജിത്തിനെ മോചിപ്പിക്കാന്‍ 25000 രൂപ കൈക്കൂലിയായി പൊലീസ് ആവശ്യപ്പെട്ടുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. വരാപ്പുഴയില്‍ വീടാക്രമിച്ച കേസില്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് പണം വാങ്ങിയത്. ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച ശേഷം ഇടനിലക്കാരന്‍ വഴി പണം തിരികെ നല്‍കി.

സിഐയ്ക്ക് വേണ്ടി 15000 രൂപ ഇടനിലക്കാരന്‍ വഴി ഡ്രൈവര്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.ശ്രീജിത്തിന് ചികിത്സ നല്‍കാനെന്നും കേസില്‍ നിന്നും മോചിപ്പിക്കാമെന്ന വാഗ്ദാനം നല്‍കിയുമാണ് പണം വാങ്ങിയത്. എന്നാല്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ചതിന് പിന്നാലെ പണം തിരികെ നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  

ഇതുസംബന്ധിച്ച് ശ്രീജിത്തിന്റെ കുടുംബത്തില്‍ നിന്നും അന്വേഷണസംഘം വിശദാംശങ്ങള്‍ തേടി. ആരോപണം തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയ്ക്കുളള സാധ്യതയാണ് തെളിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന