കേരളം

കെഎസ്ആര്‍ടിസിയെ ഹര്‍ത്താലുകളില്‍ നിന്ന്  ഒഴിവാക്കണം: തച്ചങ്കരി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹര്‍ത്താലുകളില്‍ നിന്ന് പാല്‍, പത്രം, ആശുപത്രി എന്നിവയ്‌ക്കൊപ്പം കെഎസ്ആര്‍ടിസി ബസുകളെയും ഒഴിവാക്കണമെന്ന് എംഡി ടോമിന്‍ തച്ചങ്കരി. നഷ്ടത്തില്‍നിന്നു കരകയറാന്‍ ശ്രമിക്കുന്ന സ്ഥാപനത്തിനു ഹര്‍ത്താലുകള്‍ വന്‍തിരിച്ചടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍വകക്ഷിയോഗം ചേര്‍ന്ന് ഇതു സംബന്ധിച്ച് തീരുമാനം കൈകൊള്ളണമെന്ന തച്ചങ്കരി ആവശ്യപ്പെട്ടു. 

ബസ് ഓടിക്കാന്‍ സാധിക്കാത്തതു മൂലമുണ്ടാകുന്ന നഷ്ടത്തിന് പുറമേ അക്രമണങ്ങളില്‍ സംഭവിക്കുന്ന കേടുപാടുകള്‍ വലിയ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരികളടക്കം ആയിരക്കണക്കിനാളുകളാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ഹര്‍ത്താല്‍ ദിനങ്ങളില്‍ കഴിയുന്നതെന്നും ജനങ്ങളുടെ സ്ഥാപനമായതിനാല്‍ അവരുടെ സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും തച്ചങ്കരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്