കേരളം

മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടി ; നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നഴ്‌സുമാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയായി നിശ്ചയിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ വിജ്ഞാപനം അംഗീകരിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 

നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത് തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ്. അതുകൊണ്ട് ഈ നിര്‍ദേശം അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് മാനേജ്‌മെന്റുകള്‍ കോടതിയില്‍ ഉന്നയിച്ചത്. 

എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് വിജ്ഞാപനം ഇറക്കിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും, നഴ്‌സുമാരെയും മാനേജ്‌മെന്റുകളെയും അടക്കം കേട്ടശേഷമാണ് വിജ്ഞാപനം ഇറക്കിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്ന് സര്‍ക്കാര്‍ വാദം അംഗീകരിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മാനേജ്‌മെന്റുകളുടെ ഹര്‍ജി തള്ളുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു