കേരളം

നാലു ജില്ലകളില്‍ കാറ്റും ഇടിയും മിന്നലും: കേരളത്തിന് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വൈകിട്ടോടെ ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്കാണു മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴ ഉടന്‍ എത്തുമെന്നാണു നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

അതേസമയം ഉത്തരേന്ത്യയില്‍ ഞായറാഴ്ച ഇടിയും കൊടുങ്കാറ്റോടും കൂടിയ കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായിരിക്കും കാറ്റും മഴയും ആഞ്ഞടിക്കുക. രാജസ്ഥാനില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മണല്‍ക്കാറ്റ് ശക്തമായി തുടരും. കാലാവസ്ഥയിലുണ്ടാകുന്ന പുതിയ മാറ്റം ഞായറാഴ്ച മുതല്‍ പ്രകടമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്