കേരളം

മലപ്പുറത്ത് തീയറ്ററിനുള്ളിലെ ബാലപീഡനം; പ്രതി പൊലീസ് കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറത്ത് തീയറ്ററിനുള്ളില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സ്വകാര്യ മാധ്യമം പുറത്തുവിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി. എടപ്പാളിലെ തീയറ്റര്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ്  സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ മാധ്യമത്തിന് നല്‍കിയത്. ഏപ്രില്‍ 16നാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. 

കഴിഞ്ഞ മാസം 26ന് തന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ പുറത്തുവന്നതിന് ശേഷമാണ് പൊലീസ് കോസെടുത്തിരിക്കുന്നത്. പരാതി ലഭിച്ചിരുന്നുവെന്നും തിരൂര്‍ എസ്പിയെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നുവെന്നും പൊലീസ് വീഴ്ച വരുത്തിയെന്നും മലപ്പുറം എസ്പി സ്ഥിരീകരിച്ചിട്ടുണ്ട്.

തിയറ്റര്‍ സീറ്റില്‍ ഒരു വശത്ത് സ്ത്രീ. നടുവില്‍ ബെന്‍സില്‍ വന്നിറങ്ങിയ വ്യക്തി മറുവശത്ത് പത്ത് വയസില്‍ താഴെ മാത്രം പ്രായമുള്ള കുരുന്ന്. സിനിമ തുടങ്ങിയ ശേഷം അയാളുടെ കൈകള്‍ പെണ്‍കുട്ടിയുടെയും കുട്ടിയുടെ അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെയും ശരീരത്തിലൂടെ സഞ്ചരിച്ചു. ഈ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ എന്നയാളുടെ പേരിലാണ് ബെന്‍സ് കാര്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ