കേരളം

മാഹിയിലെ കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവം; ഉത്തരേന്ത്യയിലേതുപോലുളള ലഹളകള്‍ ഈ സര്‍ക്കാര്‍ വന്നശേഷം ഉണ്ടായിട്ടില്ല: എ സി മൊയ്തീന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മാഹിയിലെ കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവം മാത്രമെന്ന് മന്ത്രി എ സി മൊയ്തീന്‍. ഉത്തരേന്ത്യയിലേതുപോലുളള ലഹളകള്‍ ഈ സര്‍ക്കാര്‍ വന്നശേഷം ഉണ്ടായിട്ടില്ല. കേരളത്തിലെ കാര്യങ്ങള്‍ മാത്രം പര്‍വതീകരിച്ചു കാണേണ്ടതില്ലെന്നും മൊയ്തീന്‍ പറഞ്ഞു.

കൊലപാതകങ്ങളില്‍ മുഖം നോക്കാതെയുളള നടപടി സര്‍ക്കാര്‍ സ്വകരിക്കും. പകപോക്കലിന്റെ സമീപനം സിപിഎമ്മിന് ഇല്ല. മന്ത്രി എ കെ ബാലന്‍ പറഞ്ഞത് പ്രതിരോധത്തിന്റെ കാര്യം മാത്രമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം ആരേയും അങ്ങോട്ടുപോയി ആക്രമിച്ചിട്ടില്ലെന്നും ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചു കൊടുക്കുമെന്ന മന്ത്രി എ കെ ബാലന്റെ പ്രസ്താവന വിവാദമായിരുന്നു. മാഹിയിലെ രാഷ്ട്രീയ കൊലപാതകത്തെ  എ കെ ബാലന്‍ ന്യായീകരിക്കുന്നത് അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. കൊലപാതകം തടയലാണ് മന്ത്രിയുടെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തം. അതു മറന്നുളള പ്രാകൃത സമീപനം ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ഇതിന് പിന്നാലെയാണ് എ സി മൊയ്തീന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്