കേരളം

കോട്ടയത്ത് ബിജെപി-സിപിഎം സംഘര്‍ഷം; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പൊന്‍കുന്നം ചിറക്കടവില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വിഷ്ണുരാജ്, രഞ്ജിത്, സാജന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ബിജെപി ആണ് അക്രമത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അക്രമ സംഭവങ്ങള്‍ നടന്നത്. ചിറക്കടവ് ക്ഷേത്രത്തിനു മുന്നിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ഇവര്‍ക്കുനേരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. 

സംഭവത്തിന് തുടര്‍ച്ചയായി പ്രദേശത്ത് അക്രമ സംഭവങ്ങള്‍ നടന്നു. ഏഴോളം വീടുകള്‍ക്കുനേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. നിരവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടു. ഏതാനും മാസങ്ങളായി ഈ മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ കൊടിമരം തകര്‍ത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു സംഘര്‍ഷങ്ങള്‍ക്ക് തുടക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു