കേരളം

സ്ത്രീ സുരക്ഷയെ കുറിച്ച് ഇനി കോണ്‍ഗ്രസ് മിണ്ടരുതെന്ന് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:തരൂര്‍ കേസില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ശശി തരൂര്‍ എംപി സ്ഥാനത്ത് തുടരണോയെന്ന് വ്യക്തമാക്കണം. സ്ത്രീ സുരക്ഷയെക്കുറിച്ച് പറയാന്‍ ഇനി കോണ്‍ഗ്രസിന് അവകാശമില്ലെന്നും കോടിയേരി പറഞ്ഞു.എന്നാല്‍ ശശി തരൂരിനെതിരെ കുറ്റം ചുമത്തിയത് രാഷ്ട്രീയപ്രേരിതമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

സുനന്ദ പുഷ്‌ക്കറിന്റെ മരണം ആത്മഹത്യയെന്നാണ് ദില്ലി പൊലീസ് കുറ്റപത്രത്തില്‍ വെളിപ്പെടുത്തിയത്. സുനന്ദയുടെ മരണത്തില്‍ തരൂരിനെതിരെ  ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍  എന്നിവയാണ് ചുമത്തിയത്. ദില്ലി പട്യാല ഹൗസ് കോടതിയില്‍ പൊലീസ് കുറ്റപത്രം നല്‍കി.

10വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ശശി തരൂരിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടണമെന്ന് ദില്ലി പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.നാല് കൊല്ലം മുന്‍പാണ് ഡല്‍ഹിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു