കേരളം

കുഴഞ്ഞുവീണ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസ് 'ആംബുലന്‍സായി'; ജീവനക്കാര്‍ക്കൊപ്പം കട്ടയ്ക്ക് നിന്ന് യാത്രക്കാരും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ബസില്‍ കുഴഞ്ഞുവീണ ഗര്‍ഭിണിയായ യാത്രക്കാരിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസ് 'ആംബലന്‍സായി'. ബസിലുണ്ടായിരുന്ന യാത്രക്കാരുടേയും പൊലീസീസിന്റേയുമെല്ലാം സഹകരണത്തോടെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ചടയമംഗലം ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സാണ് ആബുലന്‍സിനെപ്പോലെ പാഞ്ഞത്. വഴിയില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ ബസ് നിര്‍ത്തേണ്ട എന്നു പറഞ്ഞതോടെ യുവതിയെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനായി. 

ആയൂരില്‍നിന്നു കയറിയ ഗര്‍ഭിണിക്കൊപ്പം ഭര്‍ത്താവും മകനുമുണ്ടായിരുന്നു. ബസ് കന്യാകുളങ്ങരയില്‍ എത്തിയപ്പോഴാണ് യുവതിക്ക് അസ്വസ്ഥതയുണ്ടായത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് ഹെഡ്‌ലൈറ്റും കത്തിച്ച് എസ്എടി ആശുപത്രിയിലേക്ക് പായുകയായിരുന്നു. യാത്രക്കാരിലൊരാളായ പോലീസ് ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ജീപ്പും വഴികാട്ടിയായി.

എഴുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനേക്കാള്‍ ബസില്‍ തന്നെ കൊണ്ടുപോകുന്നതാണ് നല്ലതെന്ന് മമനസ്സിലാക്കിയ കണ്ടക്ടര്‍ സാജന്‍ കെ.ജോണ്‍, െ്രെഡവര്‍ കെ.ഗിരീഷിനോട് ബസ് എസ്.എ.ടി.യിലേക്ക് ഓടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു ബസിലെ ജനങ്ങള്‍ മുഴുവന്‍ അവര്‍ക്ക് പിന്നില്‍ അണിനിരന്നതോടെ ട്രാഫിക് ബ്ലോക്കുകളെല്ലാം വളരെ വേഗത്തില്‍ മറികടന്ന് ബസ് കേശവദാസപുരത്തെത്തി. 

പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിവരം ലഭിച്ചതോടെ പൊലീസ് ജീപ്പും ബസിന് വഴികാട്ടിയായി. ട്രാഫിക് പോയിന്റുകളിലും വിവരം കൈമാറി. ബസിനു കടന്നുപോകാന്‍ പോലീസുകാരും ട്രാഫിക് വാര്‍ഡന്‍മാരും വഴിയൊരുക്കി. ശരവേഗത്തില്‍ ബസ് എസ്എടിയില്‍ എത്തുകയായിരുന്നു. ഡ്രൈവറേയും കണ്ടക്റ്ററേയും പുകഴ്ത്തിക്കൊണ്ട് ചില യാത്രക്കാര്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. 

കുറച്ചു നാളുകള്‍ക്ക് മുന്‍പ് കൊച്ചിയിലെ സ്വകാര്യ ബസില്‍ ബോധം കെട്ടു വീണ യാത്രക്കാരന്‍ ജീവനക്കാരുടെ പിടിവാശിമൂലം ജീവന്‍ വെടിഞ്ഞിരുന്നു. അടുത്തടുത്തായി നിരവധി ആശുപത്രികളുള്ളപ്പോള്‍ ട്രിപ്പ് മുടങ്ങുമെന്നു പറഞ്ഞ് അവിടെ നിര്‍ത്തിക്കൊടുക്കാന്‍ ബസ് ജീവനക്കാര്‍ തയാറാവാതിരുന്നതാണ് മരണത്തിന് കാരണമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി