കേരളം

ജെഡിഎസിനെ ഒപ്പം നിര്‍ത്തി കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കണം: പിണറായി

സമകാലിക മലയാളം ഡെസ്ക്

ബംഗളുരൂ: കര്‍ണാടകയില്‍ ജനതാദള്‍ പിന്തുണയോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റുന്നതിനായി ജനതാദള്‍ എസുമായി സഹകരിച്ച് തെരഞ്ഞടുപ്പിനെ നേരിടണമെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് പിണറായി വിജയന്‍ പ്രതികരണം.

ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപികരിക്കാനുള്ള നീക്കം തുടങ്ങി. കെസി വേണുഗോപാലും ഗുലാം നബി ആസാദ് ജെഡിഎസ് നേതാക്കളുമായി ആശയവിനിമയം തുടരുകയാണ്. അതേസമയം തെരഞ്ഞടുപ്പ് ഫലം പൂര്‍ണമായി വന്ന ശേഷം പ്രതികരിക്കാമെന്നാണ് ജെഡിഎസ് നേതാവ് ദേവഗൗഡയുടെ പ്രതികരണം. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി ബിജെപി അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ അവസാനവട്ടം ശ്രമം

106 സീറ്റ് നേടി ബിജെപിയാണ് സംസ്ഥാനത്തെ വലിയ  ഒറ്റകക്ഷി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്