കേരളം

സിപിഐ എക്‌സിക്യൂട്ടീവില്‍ നിന്നും മന്ത്രി സുനില്‍കുമാറിനെ ഒഴിവാക്കി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രി വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ നാലുപേരെ ഒഴിവാക്കി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് രൂപവത്കരിച്ചു. ഇസ്മായില്‍ പക്ഷക്കാരായി അറിയപ്പെടുന്നവരാണ് ഒഴിവായ നാലുപേരും. പകരമെത്തിയവരെല്ലാം ഔദ്യോഗിക പക്ഷക്കാരും. കെ പ്രകാശ് ബാബുവും സത്യന്‍ മൊകേരിയും സംസ്ഥാന സെക്രട്ടറിമാരായി തുടരും. കെ ആര്‍ ചന്ദ്രമോഹനാണ് ഖജാന്‍ജി.

ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുതിര്‍ന്ന നേതാക്കളായ സി ദിവാകരനെയും സി എന്‍ ചന്ദ്രനെയും എക്‌സിക്യൂട്ടീവില്‍ നിലനിര്‍ത്തി.കെ ഇസ്മായില്‍ പക്ഷത്തെ പ്രമുഖനായ ചന്ദ്രനും കാനം വിരുദ്ധ പക്ഷത്തുളള ദിവാകരനും ദേശീയ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കപ്പെട്ടത് വിവാദമായിരുന്നു.

സുനില്‍കുമാറിന് പുറമേ കമല സദാനന്ദന്‍, പി കെ കൃഷ്ണന്‍, വി ബി ബിനു എന്നിവരാണ് ഒഴിവാക്കപ്പെട്ടത്. മന്ത്രിപദവും, എക്‌സിക്യൂട്ടീവില്‍ മൂന്ന് ടേം പിന്നിട്ടതുമാണ് സുനില്‍കുമാറിനെ നീക്കാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ