കേരളം

ഗോഡ്‌സെ ചെയ്തത് മഹദ് കൃത്യം; നേരത്തെ ചെയ്യേണ്ടതായിരുന്നെന്ന് സംഘപരിവാര്‍ നേതാവ്

സമകാലിക മലയാളം ഡെസ്ക്

നാഥുറാം വിനായക് ഗോഡ്‌സെ ചെയ്തത് മഹദ് കൃത്യമാണെന്നു പുകഴ്ത്തി സംഘപരിവാര്‍ നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആ കൊല കുറച്ചു നേരത്തെയായിരുന്നെങ്കില്‍ ഭാരതം ഹിന്ദുരാഷ്ട്രമായിരുന്നേനെയെന്ന് പോസ്റ്റില്‍ പറയുന്നു. മുമ്പ് ആര്‍എസ്എസിന്റെ ജില്ലാ നേതൃപദവി വഹിച്ചിരുന്ന നിവേദ്യം രാമചന്ദ്രനാണ് ഗാന്ധി ഘാതകന്റെ പ്രവൃത്തിയെ മഹദ്കൃത്യം എന്നു വിശേഷിപ്പിച്ച് പോസ്റ്റിട്ടിരിക്കുന്നത്. 

സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാമചന്ദ്രന്‍ സംഘപരിവാറിന്റെ ഒട്ടേറെ സമിതികളില്‍ അംഗമായിരുന്നെന്നാണ് ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പറയുന്നത്.

ഗോഡ്‌സെയെ പുകഴ്ത്തിക്കൊണ്ടുള്ള രാമചന്ദ്രന്റെ പോസ്റ്റ്: 

എനിക്ക് ''നാഥുറാം...
വിനായക് ഗോഡ്‌സേ'' യോട് ആരാധനാണുള്ളത്..

തികഞ്ഞ ആരാധന..

ഒപ്പം ഒരു ചെറിയ പരിഭവവും..

ആ കൊല...(കൊലയെന്നേ വിളിക്കൂ..അതൊരിക്കലും പാതകമല്ല..)

കുറച്ചു വര്‍ഷങ്ങള്‍ നേരത്തേ ചെയ്തിരുന്നെങ്കില്‍...

നേതാജി...നമ്മോടൊപ്പം ഉണ്ടായിരുന്നേനെ...

നെഹ്‌റു ..കുടുംബം അപ്രസക്തമായേനെ..

ഭാരതം വിഭജിക്കപ്പെടില്ലായിരുന്നു...

ഭാരതം..ഹിന്ദു രാഷ്ട്രമായിരുന്നേനെ...

ഗോമാതാവ്...ദേശീയ മൃഗമായേനെ..ഗോവധ നിരോധനം നടപ്പായേനെ..

വൈകിയാണെങ്കിലും ആമഹദ് കൃത്യം ചെയ്ത അങ്ങയോട് കടപ്പെട്ടിരിക്കുന്നു ഭാരതം..

ഭാരതം ഇങ്ങനെയെങ്കില്‍ നിലനില്ക്കുന്നത് താങ്കളുടെ ആ ത്യാഗത്താലാണ്...

ഭാരതത്തിന്റെ വീരപുത്രന്‍ വീര ബലിദാനി നാഥുറാം വിനായക് ഗോഡ്‌സേയുടെ ജന്മദിനമാണിന്ന്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍