കേരളം

നാളെ തൃശൂരില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം: ജനശതാബ്ദി എറണാകുളം വരെ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പുതുക്കാട്-ഒല്ലൂര്‍ റെയില്‍ പാതയില്‍ ഗര്‍ഡര്‍ മാറ്റിയിടുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. കറുകുറ്റിക്കും കളമശ്ശേരിക്കുമിടയില്‍ പാളം മാറ്റാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനു പുറമെയാണിത്. 

എറണാകുളം-ഗുരുവായൂര്‍ പാസഞ്ചറും, എറണാകുളം-നിലമ്പൂര്‍ പാസഞ്ചറും റദ്ദാക്കി. രാവിലെ 6.45ന് എറണാകുളത്തു നിന്നുള്ള കണ്ണൂര്‍ ഇന്റര്‍സിറ്റി തൃശൂരില്‍ നിന്നു രാവിലെ 8.10നായിരിക്കും പുറപ്പെടുക. പരശുറാം, ശബരി എക്‌സ്പ്രസുകള്‍ ഒരു മണിക്കൂര്‍ തൃശൂര്‍ ഭാഗത്തു വൈകും. 

പുലര്‍ച്ചെ 5.30 മുതല്‍ ഉച്ചയ്ക്കു 12.30 വരെയാണു ട്രെയിനുകള്‍ക്കു നിയന്ത്രണം. 26, 27 തീയതികളിലും ഇതേ നിയന്ത്രണമുണ്ടാകും. 
തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കോഴിക്കോടു നിന്നുള്ള തിരുവനന്തപുരം ജനശതാബ്ദി വൈകിട്ട് 5.30ന് എറണാകുളത്തു നിന്നാകും പുറപ്പെടുക.

പുനലൂര്‍-പാലക്കാട് പാലരുവി എക്‌സ്പ്രസ് രാവിലെ പത്തിന് ആലുവയില്‍ യാത്ര അവസാനിപ്പിക്കും. പാലക്കാടു നിന്നു പുനലൂരിലേക്കുള്ള പാലരുവി വൈകിട്ട് 6.30ന് ആലുവയില്‍ നിന്നായിരിക്കും പുറപ്പെടുക. 

ഗുരുവായൂരില്‍ നിന്നു രാവിലെ 5.55നുള്ള ഇടമണ്‍ പാസഞ്ചര്‍ 6.45നു മാത്രമാണു പുറപ്പെടുക.

തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് അങ്കമാലിയില്‍ യാത്ര അവസാനിപ്പിക്കും. ഷൊര്‍ണൂര്‍- തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് അങ്കമാലിയില്‍ നിന്നു 3.55 നാകും പുറപ്പെടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ