കേരളം

തുടർച്ചയായ ഏഴാംദിവസവും ഇന്ധനവില വർധിച്ചു; പെട്രോൾ വില ലിറ്ററിന് 80 രൂപ 35 പൈസ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കർണാടക തെരഞ്ഞെടുപ്പിന് പിന്നാലെ തുടർച്ചയായി വർധിച്ചുവരുന്ന ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 80.35 രൂപയും ഡീസലിന് 73.34 രൂപയുമാണ്. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്.

ശനിയാഴ്ച പെട്രോൾ വില ലിറ്ററിന് 80 രൂപ കടന്നിരുന്നു. കർണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതിനെ തുടർന്ന് ദി​നംപ്രതി​ ഇന്ധനവി​ല ഉയരുകയാണ്. കഴി​ഞ്ഞ ആറു ദി​വസത്തി​നി​ടെ പെട്രോളി​ന് 1.40 രൂപയും ഡീസലി​ന് 1.61 രൂപയുമാണ് വർദ്ധി​ച്ചത്. കർണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തി​ൽ ഇന്ധനവി​ലയി​ലെ പ്രതി​ദി​ന വർദ്ധന സർക്കാർ നിര്‍ത്തിവെച്ചിരുന്നു.

രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ ​വി​ല വർദ്ധനയും ഡോളറി​നെതി​രെ രൂപയുടെ വിനിമയ മൂല്യം താഴ്ന്നതുമാണ്‌ ഇന്ധനവി​ല വർദ്ധിക്കാൻ കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ