കേരളം

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് ഉപതെരഞ്ഞെടുപ്പിന് മുമ്പുളള ഉണ്ടയില്ലാ വെടി: വെളളാപ്പളളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കും മകനുമെതിരെയുളള കേസ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഉണ്ടയില്ലാ വെടിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ഉപതെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട എസ്എന്‍ഡിപി നിലപാട് ഇന്ന് പ്രഖ്യാപിക്കുമെന്നും വെളളാപ്പളളി അറിയിച്ചു.

 ഇല്ലാത്ത മൈക്രോഫിനാന്‍സ് യൂണിറ്റിന്റെ പേരില്‍ പണം പിരിച്ച നേതാക്കളെ പുറത്താക്കിയിരുന്നു. ഇതിലുളള പ്രതികാര നടപടിയാണ് ഇപ്പോഴത്തെ കേസിന് കാരണം. ഇത് എല്‍ഡിഎഫിന് ദോഷം വരുത്തുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാരിനെതിരെയുളള കളളക്കളിയാണെന്നും അദ്ദേഹം പറഞ്ഞു. എസ്്എന്‍ഡിപി യോഗം പെരുമ്പാവൂര്‍ ടൗണ്‍ ശാഖയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് വെളളാപ്പളളി നടേശന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്