കേരളം

കേരളം നേരിടുന്ന വലിയ ഭീഷണി പിഡോഫീലിയയും അതിന് ലൈക്കടിക്കുന്ന ബാലകറാമും 

സമകാലിക മലയാളം ഡെസ്ക്

പിഡോഫീലിയയെ അനുകൂലിക്കുന്ന ഉള്ളടക്കമുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് പുലിവാലുപിടിച്ചിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ. ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പിഡോഫീലിയയെ സാധാരണവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ തൃത്താല എംഎല്‍എയും അതിന് കൂട്ടു നില്‍ക്കുകയാണോ എന്ന് ആശ്ചര്യപ്പെടുകയാണ് ബല്‍റാമിന്റെ അനുയായികളടക്കമുള്ളവര്‍.

ഇതിനെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്തു വന്നിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് എന്‍എസ് വിടി ബല്‍റാമിനെ നിശിതമായി വിമര്‍ശിച്ചത്. 'ഇതെന്താ കൊച്ചുപിള്ളേരുടെ സെക്‌സിനെ പറ്റി പറയുമ്പോള്‍ മാത്രം ലൈക്കടിച്ച്, വിടി ബാലകറാം ഫോളോ ചെയ്യുന്നത്? ഇന്നലെ വിഷ്ണുനാഥും കെ സി വേണുഗോപാലും രാഹൂല്‍ ഗാന്ധിയും കര്‍ണാടകത്തില്‍ ജനാധിപത്യം വിജയിച്ച കാര്യം പറഞ്ഞതൊന്നിനും ലൈക്കടിച്ചില്ലല്ലോ? പീഡോഫിലീയ ഇല്ലെങ്കില്‍ ഈ മജ ഇല്ല അല്ലേ? കഷ്ടം!'- ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 

അതേസമയം പിഡോഫീലിയ അനുകൂല പോസ്റ്റിന് ലൈക്കടിച്ചതില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നുള്ള വിചിത്ര വാദവുമായി വിടി ബല്‍റാം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ പോസ്റ്റിലൂടെയോ കമന്റിലൂടേയോ ഞാനായിട്ട് പറയുന്ന വാക്കുകള്‍ക്ക് മാത്രമാണ് എനിക്ക് ഉത്തരവാദിത്വമുള്ളത് എന്നായിരുന്നു ബല്‍റാമിന്റെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്