കേരളം

നിപ്പാ വൈറസ്: ചികിത്സാ സംവിധാനങ്ങളൊരുക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ധനസഹായം

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: നിപ്പാ വൈറസ് ചികിത്സയ്ക്കുള്ള അടിയന്തര ഫണ്ട് ലഭ്യമാക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്റെ സഹായം. കോര്‍പ്പറേഷന്റെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടില്‍ (സിഎസ്ആര്‍) നിന്നാണ് ചികിത്സയ്ക്കുള്ള പണം ലഭ്യമാക്കുന്നത്.

കോഴിക്കോട്ടെത്തി ചികിത്സാ ഏകോപന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഇക്കാര്യം അറിയിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. ബിവറേജസ് കോര്‍പ്പറേഷന്റെ സിഎസ്ആറില്‍നിന്ന് ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പണം നല്‍കും. ഇരുപതു ലക്ഷം രൂപയാണ് അടിയന്തരമായി അനുവദിച്ചിട്ടുള്ളത്. പണത്തിന്റെ കുറവുകൊണ്ട് ചികിത്സാ സൗകര്യങ്ങളുടെ കുറവുണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു.

ആവശ്യത്തിനുള്ള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പണം നോക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതു മതിയാവാതെ വന്നാല്‍ വേണ്ടത്ര സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്