കേരളം

നിപ്പാ വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്ര ആരോഗ്യസംഘം; നേരത്തെ കണ്ടെത്തിയാല്‍ ഭേദമാക്കാം 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന നിപ്പാ വൈറസ് വായുവിലൂടെയും പകരുമെന്ന് കേന്ദ്ര ആരോഗ്യസംഘം. ഒരുമീറ്റര്‍ ദൂരപരിധിയില്‍ രോഗം പകരാം. ദീര്‍ഘദൂരം സഞ്ചരിക്കാന്‍ വൈറസിനാകില്ലെന്നും സംഘം വ്യക്തമാക്കി. വൈറസ് ബാധ നേത്തെ കണ്ടുപിടിക്കാന്‍ സാധിച്ചാല്‍ ചികിത്സിച്ച് ഭേദമാക്കാമെന്നും ആരോഗ്യസംഘം അറിയിച്ചു. 

അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ പനിമരണങ്ങളില്‍ ആറുപേരുടെത് നിപ്പാ വൈറസ് മൂലമാണെന്ന് സ്ഥീരീകരിച്ചു. കോഴിക്കോട് കളക്ടര്‍ യുവി ജോസ് ഇക്കാര്യം സ്ഥിരീകരിച്ചു. പത്തുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പനിബാധിച്ചു മരിച്ചത്. ഇവരില്‍ പലര്‍ക്കും നിപ്പാ വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഇവരുടെ മരണകാരണം വ്യക്തമാക്കുന്നതിനായി സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.

കോഴിക്കോട് ജില്ലയില്‍ മരിച്ച മൂന്നുപേര്‍ക്ക് നിപ്പാവൈറസ് ബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മണിപ്പാലില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വൈറസ് ബാധ ഉറപ്പിച്ചത്. അതിനിടെ നിലവില്‍ ചികിത്‌സയിലുള്ള ഏതാനും പേര്‍ക്ക് വൈറസ് ബാധ ഏറ്റിരിക്കാമെന്ന സംശയം ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നുണ്ട്. രോഗികളെ ചികിത്സിച്ച രണ്ട് നേഴ്‌സുമാര്‍ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയില4ാണ്. രോഗിയെ പരിചരിച്ച ഒരു നേഴ്‌സ് ഇന്ന് രാവിലെ മരിച്ചിരുന്നു. ഇതിനിടെപനിലക്ഷണങ്ങളോടെ നിരവധി പേര്‍ ചികിത്സ തേടി ആശുപത്രിയിലെത്തി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ