കേരളം

നിപ വൈറസ്: ആശങ്കയൊഴിയുന്നില്ല; എയിംസിലെ വിദഗ്ധര്‍ ഇന്നെത്തും

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപ വൈറസ് ബാധമൂലമെന്ന് സംശയിക്കുന്ന പനിയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. എന്നാല്‍ മരണം നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായ പനിമരണങ്ങളില്‍ ആറുപേരുടെത് നിപ്പാ വൈറസ് മൂലമാണെന്ന് സ്ഥീരീകരിച്ചു. 

ഇതിനിടെ പനിലക്ഷണങ്ങളോടെ നിരവധി പേര്‍ ചികിത്സ തേടി ആശുപത്രിയിലെത്തി. നിപ്പ വൈറസിനെ നേരിടാന്‍ ദ്രുതഗതിയിലുള്ള നടപടികള്‍ തുടരുന്നു കേന്ദ്ര സംഘം പേരാമ്പ്ര ചങ്ങാരോത്തെത്തി പരിശോധന നടത്തി 60 പേരുടെ രക്തസാംപിളുകള്‍ ശേഖരിച്ചു. അതിനിടെ, വായുവിലൂടെയും വൈറസ് പകരാമെന്നും കേന്ദ്രസംഘം അറിയിച്ചു. ഒരു മീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ വൈറസിനു കഴിയില്ല. പ്രതിരോധശേഷി കൂടിയവര്‍ക്ക് രോഗം വരില്ലെന്നും കേന്ദ്രസംഘം വ്യക്തമാക്കി. ഡല്‍ഹി എയിംസിലെ വിദഗ്ധസംഘം ഇന്ന കോഴിക്കോട്ടെത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ ലോകാരോഗ്യ സംഘടനയെയും സമീപിക്കും.

നിപ്പ വൈറസിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രകീര്‍ത്തിച്ച കേന്ദ്ര ആരോഗ്യ സംഘം ആശങ്കപ്പെടാനില്ലെന്നും വ്യക്തമാക്കി. എങ്കിലും കരുതല്‍ വേണം. വവ്വാലില്‍നിന്നാകാം വൈറസ് പകര്‍ന്നതെന്നാണു നിഗമനം. എങ്കിലും മറ്റു സസ്തനികളില്‍നിന്നും അണുക്കള്‍ പകരാന്‍ സാധ്യതയുണ്ട്. മൃഗങ്ങളില്‍നിന്നും ആകാം. ഇതു തിരിച്ചറിയാന്‍ കൂടുതല്‍ പഠനം ആവശ്യമാണ്. ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നു ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു.


പത്തുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പനിബാധിച്ചു മരിച്ചത്. ഇവരില്‍ പലര്‍ക്കും നിപ്പാ വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഇവരുടെ മരണകാരണം വ്യക്തമാക്കുന്നതിനായി സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. 

കോഴിക്കോട് ജില്ലയില്‍ മരിച്ച മൂന്നുപേര്‍ക്ക് നിപ്പാവൈറസ് ബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മണിപ്പാലില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വൈറസ് ബാധ ഉറപ്പിച്ചത്.അതിനിടെ നിലവില്‍ ചികിത്‌സയിലുള്ള ഏതാനും പേര്‍ക്ക് വൈറസ് ബാധ ഏറ്റിരിക്കാമെന്ന സംശയം ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നുണ്ട്. രോഗികളെ ചികിത്സിച്ച രണ്ട് നേഴ്‌സുമാര്‍ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്