കേരളം

വരാപ്പുഴ കസ്റ്റഡി മരണം: തെളിവ് കിട്ടിയാല്‍ എസ് പിയെയും പ്രതിയാക്കുമെന്ന് പ്രോസിക്യൂഷന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണത്തില്‍ തെളിവുകിട്ടിയാല്‍ ആരെയും പ്രതിയാക്കുമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. എസ്പിയ്‌ക്കെതിരെ തെളിവുകിട്ടിയാല്‍ എസ്പിയെയും പ്രതിയാക്കും.കേസ് അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

എസ്‌ഐ ദീപക്കിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ വാദം. അതേസമയം തന്നെ പ്രതിയാക്കിയത് എസ്പിയെ സംരക്ഷിക്കാനാണെന്ന് എസ്‌ഐ ദിലീപ് കോടതിയില്‍ പറഞ്ഞു. ശ്രീജിത്തിനെ മര്‍ദ്ദിച്ചത് ആര്‍ടിഎഫുകാരണാണ് ദീപക് കോടതിയെ അറിയിച്ചു

കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ സംഭവ ദിവസം രാത്രി ആര്‍ടിഎഫ് ഉദ്യോഗസ്ഥരും വരാപ്പുഴ പൊലീസ് സ്‌റ്റേഷനില്‍ ദീപക്കും മര്‍ദിച്ചതായാണു കേസ്. എന്നാല്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ആയതിന്റെ പേരില്‍ തന്നെ കേസില്‍ ബലിയാടാക്കുകയാണെന്നാണ് ഹര്‍ജിഭാഗം ആരോപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്