കേരളം

വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി; നിപ്പ ബാധിതരെ ചികിത്സിക്കാന്‍ ഡോ. കഫീല്‍ ഖാന്‍ എത്തില്ല

സമകാലിക മലയാളം ഡെസ്ക്

നിപ്പ വൈറസ് ബാധിതര്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന ഡോ കഫീല്‍ ഖാന്‍ യാത്ര റദ്ദാക്കി. എയിംസിലെ വിദഗ്ധ സംഘം എത്തുന്നതിനാല്‍ വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഡോ. കഫീല്‍ ഖാന്‍ യാത്ര റദ്ദാക്കിയത്. വ്യാഴാഴ്ച 9.15 ഓടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് കഫീല്‍ ഖാന് ലഭിച്ചത്. 

എന്നാല്‍ സൗജന്യ സേവനത്തിനല്ലേ താന്‍ വരുന്നത് എന്ന് അദ്ദേഹം ചോദിച്ചെങ്കിലും അതിന് വ്യക്തമായി മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവില്‍ നിന്ന് ബംഗ്ലൂര്‍ വഴി വിമാനയാത്ര ടിക്കറ്റ് ബുക്ക് ചെയ്ത ശേഷമാണ് യാത്ര റദ്ദാക്കേണ്ടിവന്നത്. ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളെഡ് മുന്‍ അസിസ്റ്റന്റ് ലെക്ചററായിരുന്ന കഫീര്‍ ഖാന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൗജന്യ സേവനത്തിന് സന്നദ്ധത പ്രകടിപ്പിച്ച് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. 

ഇതേ തുടര്‍ന്ന് കഫീല്‍ ഖാനോട് മെഡിക്കല്‍ കോളെജ് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടാനായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത്. എന്നാല്‍ മുകളില്‍ നിന്നുള്ള ഉത്തരവ് ലഭിക്കട്ടേ എന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ മറുപടി. പിന്നീട് വീണ്ടും മുഖ്യമന്ത്രി ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് മെഡിക്കല്‍ കോളെജ് സൂപ്രണ്ടിന്റെ മുന്നില്‍ നേരിട്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു യാത്ര തീരുമാനിച്ചത്. 

ഗോരഖ്പൂരില്‍ കുട്ടികള്‍ ശ്വാസവായു കിട്ടാതെ മരിച്ചപ്പോള്‍ കഫീല്‍ ഖാന്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹം ജനശ്രദ്ധ ആകര്‍ഷിച്ചത്. ഈ സംഭവത്തെത്തുടര്‍ന്ന് അദ്ദേഹം എട്ട് മാസം തടവില്‍ കഴിയേണ്ടി വന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ