കേരളം

ബിപ്ലബ് കുമാറിന് സുരക്ഷ ഒരുക്കിയ പൊലീസുകാരന് പാമ്പുകടിയേറ്റു; സംഭവം ഹോട്ടലില്‍ വെച്ച്

സമകാലിക മലയാളം ഡെസ്ക്

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് സുരക്ഷ ഒരുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ പാമ്പുകടിയേറ്റു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ബിപ്ലബിന്റെ സുരക്ഷ ചുമതലയുണ്ടായിരുന്ന കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസറായ റോജിന്‍ ജിംസനാണ് (38) നാണ് പാമ്പുകടിയേറ്റത്. അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് റോജിന്‍. 

കഴിഞ്ഞ ദിവസം പുലര്‍ച്ചയായിരുന്നു സംഭവം. നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്തുള്ള മാരിയറ്റ് ഹോട്ടലില്‍ ബിപ്ലവ് തങ്ങുമ്പോള്‍ അദ്ദേഹത്തിന് സുരക്ഷ ഒരുക്കാന്‍ നിയോഗിച്ച പൊലീസുകാരനാണ് പാമ്പുകടിയേറ്റത്. സുരക്ഷാ ചുമതലയുണ്ടായിരുന്ന മറ്റ് ആറ് പേര്‍ക്കൊപ്പം ഹോട്ടലിലെ ക്ലോക്ക്‌റൂമില്‍ വിശ്രമിക്കുമ്പോഴാണ് പാമ്പുകടിയേറ്റത്. 

തുടര്‍ന്ന് റോജിനെ ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. കടിച്ച പാമ്പിനെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റു പൊലീസുകാര്‍ തന്നെ തല്ലിക്കൊന്നു. ഉള്‍ക്കാടുകള്‍ കണ്ടുവരുന്ന ഒരു തരം അണിലിയാണ് റോജിനെ കടിച്ചത്. ക്ലോക്ക്‌റൂമിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് പാമ്പ് അവിടെയെത്തിയതെന്നാണ് നിഗമനം. കേരളത്തിലെത്തിയ സഞ്ചാരികളില്‍ ആരെങ്കിലും കാട് സന്ദര്‍ശിച്ചപ്പോള്‍ പാമ്പ് ബാഗില്‍ കയറിപ്പറ്റിയതായിരിക്കാം. സംഭവത്തെ തുടര്‍ന്ന് റോജിന് പകരം മറ്റൊരാള്‍ക്ക് വാഹനത്തോടൊപ്പമുള്ള സുരക്ഷാ ചുമതല മാറ്റി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി