കേരളം

ഭാര്യയുടെ സ്വത്തില്‍ പകുതി വേണം; വിവാദ നായകനായ ഐപിഎസ് ഉദ്യോഗസ്ഥന്‍ വിവാഹ മോചനത്തിന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളാ പൊലീസിലെ വിവാദനായകനായ ഐപിഎസ് ഉദ്യോഗസ്ഥന്‍ വിവാഹമോചനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ പകുതി കൂടി ആവശ്യപ്പെട്ട് ഇദ്ദേഹം എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയതായി മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഐപിഎസ് ഉദ്യോഗസ്ഥനും ഭാര്യയും പരസ്പര സമ്മതത്തോടെയാണു വിവാഹമോചന ഹര്‍ജി നല്‍കിയത് എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ സ്വത്തിന്റെ പാതി എന്ന നല്‍കണമെന്ന ആവശ്യത്തിന് അനുകൂലമായല്ല ഭാര്യയുടെ നിലപാടെന്നാണു സൂചന. 

വിവാഹമോചന സമയത്ത് ഭര്‍ത്താവ് ഭാര്യയുടെ പേരിലുള്ള സ്വത്തില്‍ അവകാശവാദം ഉന്നയിക്കുന്നതു സാധാരണമല്ല. അതുകൊണ്ടുതന്നെ ഇക്കാര്യം ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്. കേസ് അടുത്ത മാസം 11നു പരിഗണിക്കും.

ഇദ്ദേഹത്തിന്റെ പേരില്‍ അയല്‍ സംസ്ഥാനങ്ങളിലുള്ള ഭൂമിയെക്കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമനടപടികളില്‍നിന്നു രക്ഷപ്പെടാനായി സ്വന്തം വസ്തുവകകള്‍ ഭാര്യയുടെ പേരിലേക്കു മാറ്റിയെന്നാണ് ആരോപണം ഉയര്‍ന്നത്. വിവാഹമോചനസമയത്ത് ഇവ തിരികെ ആവശ്യപ്പെട്ടതാണോ എന്നു വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്