കേരളം

കുമ്മനത്തെ ട്രോളിയത് കണ്ട് മണിയാശാനെ ട്രോള്‍ പേജ് തുടങ്ങാന്‍ ക്ഷണിച്ചു; അതിന് മന്ത്രി കൊടുത്ത മറുപടി വൈറല്‍

സമകാലിക മലയാളം ഡെസ്ക്

മിസോറാം ഗവര്‍ണറായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ നിയമിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. ട്രോളന്മാരുടെ പ്രിയങ്കരനായ കുമ്മനം കേരളത്തില്‍ നിന്ന് പോകുന്നതിന്റെ ദുഃഖം മുതല്‍ മിസോറാം ജനങ്ങള്‍ക്ക് ട്രോളാന്‍ ഒരാളെക്കിട്ടിയെന്ന് പറഞ്ഞുകൊണ്ടുവരെ ട്രോളുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം കടത്തിവെട്ടിയിരിക്കുകയാണ് മന്ത്രി എം.എം. മണി. 

'ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല... മിസോറാമില്‍ പോയി വിശ്രമിച്ചോ മക്കളേ...' എന്നാണ് ഫേയ്‌സ്ബുക് പോസ്റ്റില്‍ മണി പറഞ്ഞത്. ഈ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനോടകം അയ്യായിരത്തില്‍ അധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. മണിയാശാന്റെ ഹ്യൂമര്‍സെന്‍സിനെ പുകഴ്ത്തിക്കൊണ്ടാണ് പലരും കമന്റിട്ടിരിക്കുന്നത്. ഇതില്‍ ഒരു കമന്റും അതിന് മന്ത്രി കൊടുത്ത മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. 

മന്ത്രിയുടെ ട്രോള്‍ വായിച്ച് ട്രോള്‍ പേജ് തുടങ്ങാമെന്നായിരുന്നു ഒരാളുടെ കമന്റ്. 'ആശാനേ നമുക്ക് ഒരു ട്രോള്‍ പേജ് തുടങ്ങാം... ആശാന്‍ അഡ്മിന്‍... ഞാന്‍ ശിഷ്യന്‍...'. ഉടനെത്തി മണിയാശാന്റെ മറുപടി. തന്റെ സ്വതസിദ്ധമായ രീതിയില്‍ 'ഒന്ന് പോയേടാ ഉവ്വേ' എന്നാണ് മന്ത്രി പറഞ്ഞത്. ഈ കമന്റിന് മാത്രം ആയിരത്തില്‍ അധികം ലൈക്കാണ് ലഭിച്ചിരിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയിലെ ശക്തനായ ട്രോളനായി മാറിയിരിക്കുകയാണ് എം.എം. മണി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത