കേരളം

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എങ്ങുമെത്താതെ അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം മരവിച്ച നിലയില്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഡിവൈഎസ്പി പ്രഫുല്ലചന്ദ്രന്റെ മൊഴിയെടുത്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കാര്യമായ മുന്നോട്ടു പോക്ക് ഉണ്ടായിട്ടില്ല. 

വരാപ്പുഴയിലെ ഗൃഹനാഥന്റെ മരണത്തിന് പിന്നാലെ ഡിവൈഎസ്പി തെറ്റായ റിപ്പോര്‍ട്ടാണ് നല്‍കിയതെന്നായിരുന്നു ചോദ്യം ചെയ്യലില്‍ മുന്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജ് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രഫുലചന്ദ്രന്റെ മൊഴിയെടുക്കലിലേക്ക് അന്വേഷണ സംഘം നീങ്ങിയത്. 

എന്നാല്‍ കസ്റ്റഡി മരണം നടന്നതിന് ശേഷം കീഴുദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള റിപ്പോര്‍ട്ട് എസ്പിക്ക് നല്‍കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഡിവൈഎസ്പിയുടെ മറുപടി. ഗൃഹനാഥന്റെ മരണത്തിന് പിന്നാലെ സാഹചര്യങ്ങള്‍ മനസിലാക്കാതെ എസ്.പി.ജോര്‍ജിന്റെ ഭാഗത്ത് നിന്നുമുണ്ടായ പ്രവര്‍ത്തിയാണ് പ്രശ്‌നങ്ങളിലേക്ക് എത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം എങ്കിലും കീഴുദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇവിടെ പ്രശ്‌നമായതെന്നാണ് എ.വി.ജോര്‍ജിന്റെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്