കേരളം

കേരള സര്‍വകലാശാല സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രി ജി. സുധാകന്റെ ഭാര്യയെ നിയമിച്ച നടപടി വിവാദത്തില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി മന്ത്രി ജി. സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവ പ്രഭയെ നിയമിച്ചത് വിവാദത്തില്‍. ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്‍ഡ് എഡ്യൂക്കേഷന്‍ ഡയറക്ടറായാണ് ഇവരെ നിയമിച്ചത്. ഇവര്‍ക്കു വേണ്ടി യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്നാണ് ആക്ഷേപം.

പത്ത് ബിഎഡ് സെന്ററുകള്‍, 29 യുഐടികള്‍, ഏഴ് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററുകള്‍ എന്നിവയാണ് കേരള സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍. ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്‍ഡ് എഡ്യൂക്കേഷന് കീഴിലാണിവയുടെ പ്രവര്‍ത്തനം. ഇതിന്റെ ഡയറക്ടറായാണ് മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവപ്രഭയെ നിയമിച്ചത്. പ്രതിമാസം 35,000 രൂപ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണു നിയമനം.

ഈ മാസം നാലിന് നടത്തിയ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും നിയമന ഉത്തരവില്‍ പറയുന്നു. നേരത്തേ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരെയാണ് ഡയറക്ടര്‍ തസ്തികയില്‍ നിയമിച്ചിരുന്നത്. എന്നാല്‍ വിരമിച്ച അധ്യാപകരെ നിയമിക്കാമെന്ന് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തു. ഇത് മന്ത്രി പത്‌നിക്കു വേണ്ടിയെന്നാണ് ആക്ഷേപം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം