കേരളം

തീരുമാനം അംഗീകരിക്കുന്നു; കേരളത്തില്‍ പ്രവര്‍ത്തനം തുടരും;രാഹുലിന് നന്ദിയെന്ന് ഉമ്മന്‍ചാണ്ടി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനം അംഗീകരിക്കുന്നതായി ഉമ്മന്‍ചാണ്ടി. രാഹുലിനോട് പ്രത്യേകം നന്ദി പറയുന്നു. വലിയ വെല്ലുവിളിയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചത്. ഇത് നൂറ് ശതമാനം ഉത്തരവാദിത്തോടെ നിര്‍വഹിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

അസംബ്ലി തെരഞ്ഞടുപ്പില്‍ തോറ്റതിന് പിന്നാലെ ഒരു സ്ഥാനവും ഏറ്റെടുക്കില്ലന്ന് കേന്ദ്രനേതൃത്വത്തിന്റെ അറിവോടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മാറിവന്ന സാഹചര്യം കണക്കിലെടുത്താണ് പദവി ഏറ്റെടുത്തതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ആന്ധ്രാപ്രദേശിന്റെ ചുമതല വഹിക്കുന്നതോടൊപ്പം തന്റെ പ്രവര്‍ത്തനം കേരളത്തില്‍ തുടരും. കേരളത്തില്‍ തനിക്ക് മറ്റ് ഔദ്യോഗിക പദവികള്‍ ഒന്നുമില്ലാത്തതിനാല്‍ അത് ബുദ്ധിമുട്ടാകില്ലെന്നും ഉമ്മന്‍ച്ചാണ്ടി പറഞ്ഞു. നീണ്ട പൊതുജീവിതത്തില്‍ രണ്ട് തവണമാത്രമെ കേരളത്തിന് പുറത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുള്ളു. അത് രണ്ടും ആന്ധ്രാപ്രദേശിലായിരുന്നെന്നും ഉമ്മന്‍ച്ചാണ്ടി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ