കേരളം

നിപ്പാ  വൈറസ് പകര്‍ന്നത് ഒരേ ഉറവിടത്തില്‍ നിന്ന്; 175പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപ്പാ വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് സംസ്ഥാനത്ത് 175പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മരിച്ചവരുമായി ബന്ധമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. വൈറസ് പകര്‍ന്നത് ഒരേകേന്ദ്രത്തില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതുവരെ പതിനഞ്ചു പേര്‍ക്കാണ് നിപ്പാ സ്ഥിരീകരിച്ചത്. പന്ത്രണ്ട് പേര്‍ മരിച്ചു, മൂന്നുപേര്‍ ഇപ്പോഴും ചികിത്സയിലാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം വവ്വാലുകളുടെ സാമ്പിള്‍ ശേഖരിക്കുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്. മഴയാണ് പ്രതികൂലാന്തരീക്ഷം സൃഷ്ടിക്കുന്നത്. തിങ്കഴാഴ്ച തന്നെ ഇനിയുള്ള വവ്വാലുകളുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാനാണ് ശ്രമം നടക്കുന്നത്. 

നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും വലിയ തോതില്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കൂടാതെ മെഡിക്കല്‍ കോളജില്‍ രോഗികളെ ചികിത്സിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രം കോളജില്‍ അഡ്മിറ്റ് ചെയ്താല്‍ മതിയെന്നും അല്ലാത്തവ വാര്‍ഡുകളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യേണ്ടതാണെന്നും ചൂണ്ടിക്കാട്ടി സര്‍ക്കുലര്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്