കേരളം

കെവിന്റെ കൊലപാതകം: പൊലീസുദ്യോഗസ്ഥരുടെ മനസിനെയും ഭരിച്ചത് ജാതിവിവേചനമായിരിക്കാമെന്ന് തോമസ് ഐസക്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കെവിന്‍ പി ജോസഫ് എന്ന ചെറുപ്പക്കാരന്റെ ക്രൂരമായ കൊലപാതകം കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിനേറ്റ തീരാക്കളങ്കമാണെന്ന് മന്ത്രി തോമസ ഐസക്. ജാതിക്കോയ്മയുടെ മിഥ്യാഭിമാനബോധം വിചിത്രവും അപകടകരവുമായ വഴികളിലൂടെ വീണ്ടും തലപൊക്കുകയാണെന്നും ഐസ്‌ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

നീനുവിന്റെ മാതാപിതാക്കള്‍ മിശ്രവിവാഹിതരാണ്. പക്ഷേ, അവര്‍ക്ക് സ്വന്തം മകളുടെ ജാതിയ്ക്കതീതമായ പ്രണയം അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതിനു കാരണം സവര്‍ണതയുടെ പിശാചുബാധയാണെന്ന് കാണാന്‍ വിഷമമില്ല. ഒരുവേള, നീനുവിന്റെ പരാതിയെ നിസാരമായി അവഗണിച്ച പൊലീസുദ്യോഗസ്ഥരുടെ മനസിനെയും ഭരിച്ചത് ജാതിവിവേചനമായിരിക്കാം.

നവോത്ഥാനം അടിമുടി ഉഴുതുമറിച്ച മണ്ണില്‍ നിന്നാണ് നമ്മുടെ രാഷ്ട്രീയവും സംസ്‌ക്കാരവും ഉയര്‍ന്നു വന്നത്. എന്നാല്‍ കുഴിച്ചു മൂടിയെന്ന് നാം അഹങ്കരിച്ച പലതും മുളച്ചു വരികയാണെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടച്ചു കൂടാ. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനും തെരഞ്ഞെടുപ്പു നേട്ടത്തിനും വേണ്ടി മുതലെടുപ്പു നടത്തുന്നവരെയും ഇക്കാര്യങ്ങള്‍ അലോസരപ്പെടുത്തേണ്ടതു തന്നെയാണെന്ന് തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍