കേരളം

ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് തുടങ്ങി; പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തുടങ്ങി. ഏഴ് മണിക്ക് ആരംഭിച്ച വോട്ടടെുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ,പി എന്നി മുന്നണികള്‍ മത്സരിക്കുന്ന ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എല്‍.ഡി.എഫിന്റെ സജി ചെറിയാനും യു.ഡി.എഫിന്റെ ഡി. വിജയകുമാറും എന്‍.ഡി.എയുടെ പി.എസ്.ശ്രീധരന്‍ പിള്ളയുമാണ് മത്സരം രംഗത്തുളളത്.  കഴിഞ്ഞ തവണ പോളിംഗ് 74.36 ശതമാനമായിരുന്നു. മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്.

പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് അനുഭവപ്പെടുന്നത്. 22 പ്രശ്‌നബാധിത ബൂത്തുകളില്‍  ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ വെണ്‍മണി പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 150ല്‍ തകരാറിലായ വിവിപാറ്റ് മെഷീന്‍ മാറ്റിവച്ചു. 

മണ്ഡലത്തില്‍ മൊത്തം 1,99,340 വോട്ടര്‍മാരാണുളളത്. 181 പോളിംഗ് സ്‌റ്റേഷനുകളാണ് മണ്ഡലത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ