കേരളം

സംസ്ഥാനത്ത് പൊലീസ് കിരാതവാഴ്ച; സമഗ്ര അന്വേഷണം വേണമെന്ന് ഉമ്മന്‍ചാണ്ടി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സംസ്ഥാനത്ത് പൊലീസിന്റെ കിരാതവാഴ്ചയാണ് നടക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെവിന്റെ ദുരൂഹമരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പൊലീസിന് പിന്‍മാറാനാവില്ല. ഇത് കരുതിക്കൂട്ടി പല കേന്ദ്രങ്ങളില്‍ നിന്നുള്ള പിന്തുണയോടെ ചെയ്ത ക്രൂരമായ കൊലപാതകമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പടെയുള്ളവരുമായി ഈ സംഘം ആശയവിനിമയം നടത്തിയിരുന്നു. ഇവര്‍ നേരത്തെയും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം പൊലീസ് സ്റ്റേഷനിലെ സിസി ടിവി പരിശോധിക്കണം. എസ്‌ഐയുടെയും പൊലീസ് സ്റ്റേഷനിലെയും ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ം.  ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും പൊലീസിന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഉമ്മന്‍ച്ചാണ്ടി പറഞ്ഞു.

തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ സമയം മുതല്‍ മരണം വരെയുള്ള മണിക്കൂറുകള്‍ നഷ്ടപ്പെടുത്തിയതിന് പൊലീസ് മറുപടി പറയണം. അന്വേഷണത്തില്‍ മറ്റ് പല ശക്തികളും ഇടപെട്ടതായാണ് പൊലീസ് സ്റ്റേഷനിലും കെവിന്റെ വീട്ടിലും എത്തിയപ്പോള്‍ അറിയാനായത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്