കേരളം

കോട്ടയത്തെ ദുരഭിമാനക്കൊല ആദ്യത്തേതല്ല;ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ പ്രതികരണങ്ങള്‍ വേണം: എ.കെ ബാലന്‍ 

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: കെ​വി​ന്‍റെ കൊ​ല​പാ​ത​കം പു​തി​യ പ്ര​തി​ഭാ​സ​മ​ല്ലെ​ന്നു മ​ന്ത്രി എ.കെ ബാലൻ. ര​ണ്ടു മാ​സം മു​മ്പ് ഇത്തരത്തിൽ നടന്ന സം​ഭ​വ​ത്തി​ൽ അ​ച്ഛ​ൻ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സ​മൂ​ഹ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണം ഉ​ണ്ടാ​വ​ണം. കു​റ്റ​കൃ​ത്യ​മു​ണ്ടാ​യാ​ൽ കു​റ്റ​ക്കാ​രു​ടെ ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലെ പൊലീസ് വീ​ഴ്ച​യെ ന്യാ​യീ​ക​രി​ച്ച് മ​ന്ത്രി എം.​എം മ​ണി​ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് കാ​ല​ത്തെ ചെ​റി​യ വീ​ഴ്ച​ക​ൾ പോ​ലും മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​യാ​ക്കു​ന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയും മാധ്യമങ്ങൾക്ക് നേരെ ശക്തമായ ഭാഷയിൽ വിമർശനം നടത്തിയിരുന്നു. കൊലപാതകത്തെ മാധ്യമങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോ​ഗിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. താൻ ചാനലുകൾക്ക് കൊട്ടാനുള്ള ചെണ്ടയല്ലെന്നും ചാനലുകളല്ല ജനങ്ങളാണ് തന്നെ തെരഞ്ഞെടുത്തത് എന്നും പിണറായി വിജയൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി