കേരളം

 'അടിവസ്ത്രം ധരിച്ച് ഡാന്‍സ് കളിക്കുന്ന ഇടത് സാംസ്‌കാരിക നായകര്‍ എവിടെപ്പോയി?

സമകാലിക മലയാളം ഡെസ്ക്

ഫാസിസത്തിന്റെ കടന്നു വരവിനായി വടക്കേന്ത്യയിലേക്കു വായിനോക്കി ഇരിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സാംസ്‌കാരിക നായകര്‍ ഇവിടെ നടക്കുന്ന അരുംകൊലകളെ കുറിച്ചോ സാംസ്‌കാരിക അധഃപതനത്തെ കുറിച്ചോ ജാത്യാഭിമാന കൊലകളെ കുറിച്ചോ മിണ്ടാതെ ഒളിച്ച് നടക്കയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ റൊയ് മാത്യൂ. കോട്ടയത്തു നടന്ന കെവിന്റെ ജാത്യാഭിമാന കൊലപാതകത്തെ അപലപിക്കാനോ, പ്രതിഷേധിക്കാനോ ഇടതുപക്ഷ സാംസ്‌കാരിക നായകരാരും ഇനിയും തയാറായിട്ടില്ലെന്ന് ചൂണ്ടികാട്ടി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലൂടെയാണ് റോയ് മാത്യു പ്രതികരിച്ചത്. 

ആര്‍എസ്എസിന്റെയും സംഘപരിവാര്‍ ശക്തികളുടെയും കൊള്ളരുതായ്മകള്‍ക്കെതിരെ സ്വിച്ചിട്ട പോലെ പ്രതികരിക്കുന്ന സാംസ്‌കാരിക നായകരുടെ മൗനമാണ് ജനങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്. ബീഫ് നിരോധനം വന്നപ്പോള്‍ പരസ്യമായി ബീഫ് വച്ചുവിളമ്പി പ്രതിഷേധിച്ചവര്‍ ഒരു ചെറുപ്പക്കാരനെ പച്ചയ്ക്ക് കൊന്നിട്ടും ഈ സ്ഥിരം നാടകവേദിക്കാരായ സാംസ്‌കാരിക നായകര്‍ മിണ്ടാതിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ സുഗതകുമാരി, എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, കെ.ഇ.എന്‍, ടി. പത്മനാഭന്‍, സംവിധായകന്‍ കമല്‍, കവി സച്ചിദാനന്ദന്‍, സാറാ ജോസഫ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, നടി മാല പാര്‍വ്വതി, എഴുത്തുകാരിയും കോളേജ് അധ്യാപികയുമായ ദീപ നിശാന്ത്, സംവിധായകന്‍ ആഷിക് അബു, ടി.എന്‍. സീമ, പി.എസ്. ശ്രീകല, നടന്‍ അലന്‍സിയര്‍ , കുരിപ്പുഴ ശ്രീകുമാര്‍ ഇങ്ങനെ ഇടതുപക്ഷത്തിനു വേണ്ടി മാത്രം പ്രതികരിക്കുന്ന സാംസ്‌കാരിക നായകര്‍ ആരും കെവിന്റെ അരുംകൊലയില്‍ പ്രതികരിച്ചു കണ്ടില്ല - റൊയ് മാത്യൂ ചൂണ്ടികാട്ടുന്നു. 
 
റൊയ് മാത്യൂ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും