കേരളം

പതിനാറു ദിവസത്തിന് ശേഷം ഇന്ധനവില കുറഞ്ഞത് ഒരു പൈസ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തുടര്‍ച്ചയായ പതിനാറു ദിവസത്തെ വില വര്‍ധനയില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ ഇന്ധനവിലയില്‍ ഉണ്ടായ കുറവ് ഒരു പൈസ മാത്രം. രാജ്യാന്തര വിപണിയില്‍ എണ്ണ വില ബാരലിന് അഞ്ചു ഡോളര്‍ വരെ താഴ്ന്ന പശ്ചാത്തലത്തിലാണ് ഈ വിരോധാഭാസം. കഴിഞ്ഞ ആഴ്ച എണ്ണ വില ബാരലിന് 80 ഡോളറായിരുന്നു. ഇതാണ് 75 ഡോളറായി താഴ്ന്നത്. എന്നാല്‍ ഇതിന്റെ ആനുകൂല്യം എണ്ണ വിതരണ കമ്പനികള്‍ ജനങ്ങളിലേക്ക് കൈമാറാത്തതില്‍ പ്രതിഷേധം കനക്കുകയാണ്.

തിരുവനന്തപുരത്ത് ചൊവ്വാഴ്ച പെട്രോള്‍ വില ലിറ്ററിന് 82.62 രൂപയായിരുന്നു. ഇത് ബുധനാഴ്ച നേരിയ കുറവോടെ 82.61 രൂപയായാണ് താഴ്ന്നത്. ഡീസലിലും സമാനമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 75.19 രൂപയാണ് ഡീസലിന്റെ ബുധനാഴ്ചത്തെ വില. പെട്രോളിനും ഡീസലിനും ഒരു പൈസ കുറഞ്ഞു എന്ന് സാരം. കൊച്ചിയിലും സമാനമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ അമിത നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച് ഇന്ന് സംസ്ഥാനത്ത് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഒരു രൂപ വരെ കുറയ്ക്കുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അധിക നികുതി ഒഴിവാക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്