കേരളം

രണ്ടുതവണ കാണാന്‍ കൂട്ടാക്കിയില്ല; മൂന്നാം തവണ അപമാനിച്ചു: മുഖ്യമന്ത്രിക്കെതിരെ വിനായകന്റെ പിതാവ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തൃശ്ശൂര്‍ പാവറട്ടിയില്‍ പൊലീസ് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ അച്ഛന്‍ കൃഷ്ണനെ രണ്ട് തവണ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണാനനുവദിച്ചില്ലെന്ന് പരാതി. പിന്നീട് കണ്ടപ്പോള്‍ മുഖ്യമന്ത്രിയില്‍ നിന്നും അപമാനകരമായ പെരുമാറ്റമാണുണ്ടായതെന്നും കോഴിക്കോട്ട് മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനോടൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ കൃഷ്ണന്‍ പറഞ്ഞു.

പത്ത് മാസത്തോളമായിട്ടും സര്‍ക്കാര്‍ വിനായകന് നീതി ലഭ്യമാക്കാന്‍ ഇടപെട്ടില്ല. കൊലപാതകം കുടുംബത്തെ പാടെ തകര്‍ത്തുകളഞ്ഞു. ഒരു ഭാഗം പാടെ തളര്‍ന്ന തനിക്ക് ജീവിതം വഴിമുട്ടി. വരുമാന മാര്‍ഗങ്ങള്‍ അടഞ്ഞു. അതേസമയം കൊലപാതകികളായ പൊലീസുകാരെ സസ്‌പെന്‍
ഷന്‍ കഴിഞ്ഞ് ശമ്പളത്തോടെ ജോലിയിലെത്താന്‍ അവസരമൊരുക്കി. തങ്ങള്‍ക്ക് പിന്നീട് കേസിനായി ഇതേ പൊലീസിനു മുമ്പില്‍ തന്നെ ചെന്നെത്തേണ്ട സ്ഥിതിയാണുണ്ടായതെന്നും കൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാനത്ത് ദലിതര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ജാതിപരമായ പകപോക്കലുകള്‍ വര്‍ധിക്കുന്നു. ഇതിനൊക്കെ പൊലീസ് കൂട്ടുനില്‍ക്കുന്നു. പൊലീസ് ജനങ്ങളെ പേടിപ്പിക്കുകയാണ്. തനിക്കും ആദ്യത്തില്‍ പേടിയുണ്ടായിരുന്നു. എന്നാല്‍ മകനെ നഷ്ടപ്പെട്ട എനിക്ക് ഇനി എന്തുവന്നാലും പ്രശ്‌നമില്ലെന്ന ബോധമാണ് ധൈര്യം തന്നത്. തങ്ങള്‍ എന്തു തന്നെ ചെയ്താലും സസ്‌പെന്‍ഷന് ശേഷം സുഖമായി ജോലിയില്‍ തിരിച്ചെത്താമെന്ന ബോധം പൊലീസുകാര്‍ക്ക് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കരുത്തു നല്‍കുന്നു. നാട്ടില്‍ കുറ്റകൃത്യങ്ങള്‍ക്ക് പൊലീസ് ചുക്കാന്‍ പിടിക്കുന്നു. കാക്കിയിട്ടാല്‍ ഏറ്റവും വലിയ ക്രിമിനലുകളായി പൊലീസ് മാറിയിരിക്കുന്നു. തന്റെ മകനു നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്നും കൃഷ്ണന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍